Skip to main content

ഭാഷാ വിവര്‍ത്തകരെ ആവശ്യമുണ്ട്

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലേക്ക് ഭാഷാ വിവര്‍ത്തകരുടെ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, കൊങ്ങിണി, ഹിന്ദി,  മറാഠി, ുജറാത്തി, ബീഹാറി, നേപ്പാളി, ഒഡിയ, മണിപ്പൂരി, മിസോ, ഉറുദു, ബംഗാളി, തുടങ്ങിയ  ഭാഷകളില്‍ ഏതെങ്കിലും ഒരു ഭാഷ എഴുതാനും  സംസാരിക്കാനും  മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യാനും അറിയാവുന്നവര്‍ക്കാണ് മുന്‍ഗണന. മറ്റു ഭാഷകളില്‍ പ്രാവീണ്യം ഉള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍  ബിരുദധാരികളും ജില്ലയില്‍ താമസിക്കുന്നവരും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ളവരുമായിരിക്കണം. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ എഴുതി  തയ്യാറാക്കിയ അപേക്ഷകള്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു  സംരക്ഷണ യൂണിറ്റ് രണ്ടാം നില  സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍ തൃശ്ശൂര്‍, 680003 എന്ന വിലാസത്തിലോ dcputsr@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അയക്കണം. ഫോണ്‍ 0487 23644445

date