Skip to main content

ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ തെളിനീർ ഒഴുകും നവകേരളം പദ്ധതിക്ക് തുടക്കമായി

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സമ്പൂർണ ജല ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന തെളിനീര് ഒഴുകും നവകേരളം ക്യാമ്പയിന് ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഏപ്രിൽ 22 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിനിൽ പഞ്ചായത്തിലെ ജലാശയങ്ങളെ മാലിന്യമുക്തമാക്കി, അവയ്ക്ക് തടസം കൂടാതെ ഒഴുകാനുള്ള സൗകര്യം ഉണ്ടാക്കുകയാണ് ലക്ഷ്യം.

ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ കല്ലണ്ണയാർ വൃത്തിയാക്കിക്കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ ബിറിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. ഒരുമാസം നീണ്ട് നിൽക്കുന്ന പദ്ധതിയിൽ ജനകീയ പങ്കാളിത്തത്തോടെ ജലസ്രോതസുകളെ വൃത്തിയാക്കി, അവയെ സംരക്ഷിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.

പുഴ നടത്തം, ജലസഭ കൂടുക, പുഴകളിലേക്ക് എത്തുന്ന മാലിന്യങ്ങളുടെ ഉറവിടം കണ്ടെത്തൽ എന്നിവയും ക്യാമ്പയിനിൽ ഉൾപ്പെടുന്നു. ജലസ്രോതസുകളെ വൃത്തിയാക്കുന്നതിന് വാർഡ് തലത്തിൽ പ്രവർത്തനങ്ങൾ നടക്കും. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പ്രദേശവാസികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

date