Skip to main content

ഇടം' ബോധവൽക്കരണ ക്യാമ്പെയ്ൻ: ലോഗോ പ്രകാശനം ചെയ്തു

 

 

 

എല്ലാ ലിംഗക്കാർക്കും തുല്യമായ ആരോഗ്യ പരിരക്ഷയും അവരർഹിക്കുന്ന ഇടവും നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'ഇടം' ബോധവൽക്കരണ ക്യാമ്പെയിനിന്റെ ലോഗോ പ്രകാശനം ചെയ്തു.  ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം നേരിടുന്ന സാമൂഹിക വെല്ലുവിളികളില്‍ പരിവര്‍ത്തനം വരുത്താനായി ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും സംയുക്തമായാണ് ക്യാമ്പെയ്ൻ നടത്തുക.

ആരോഗ്യപ്രവർത്തകർ, ആശുപത്രി പ്രവർത്തകർ, പൊതുജനങ്ങൾ, ഇതര ലിംഗക്കാർ തുടങ്ങി പൊതു ആരോഗ്യ സംവിധാനത്തിലെ മുഖ്യ പങ്കാളികളെ ഉൾപ്പെടുത്തിയാണ് ക്യാമ്പെയ്ൻ നടപ്പിലാക്കുക. ഇതിനായി ജില്ലാ-സംസ്ഥാന തലങ്ങളിൽ വിപുലമായ ബോധവൽക്കരണ ക്ലാസ്സുകൾ, സെമിനാറുകൾ, വെബ്ബിനാറുകൾ, പൊതുയോഗങ്ങൾ, സാമൂഹിക മാധ്യമ ചർച്ചകൾ എന്നിവ നടത്തും. കൂടാതെ ചുവർചിത്ര സന്ദേശങ്ങൾ, ബോർഡുകൾ, പോസ്റ്ററുകൾ എന്നിവ വിവിധ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കും. 

ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.ഉമ്മർ ഫാറൂഖ് സാമൂഹ്യ  നിതീ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ സുസ്മിത,  സിസിലി എന്നിവർക്ക് നൽകിയാണ് ​ലോ​ഗോ പ്രകാശനം നിർവ്വഹിച്ചത്.  ആരോഗ്യ കേരളം  ജില്ലാ പ്രോഗ്രാം മാനേജർ  ഡോ നവീൻ.എ,  ഡെ. മാസ്സ് മീഡിയ ഓഫീസർ കെ.എം മുസ്‌തഫ,  ടി.ഷാലിമ, എൻ.എച്ച്.എം കൺസൽട്ടന്റ് ദിവ്യ സി തുടങ്ങിയവർ ചടങ്ങിൽ  പങ്കെടുത്തു.

date