Skip to main content

സബ്‌സിഡി വിതരണം ചെയ്തു

ആലപ്പുഴ: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ പശുക്കളെയും ആടുകളെയും വളര്‍ത്തുന്ന കര്‍ഷകര്‍ക്കുള്ള സബ്‌സിഡി വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ ഉദ്ഘാടനം ചെയ്തു. രണ്ടു പശുക്കളെ വാങ്ങുന്നവര്‍ക്ക് 64,000 രൂപയും ആറ് ആടുകളെ വാങ്ങുന്നവര്‍ക്ക് 27,000 രൂപയുമാണ് നല്‍കുന്നത്.

പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍. മിനി അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ടി. ഇന്ദിര പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് സതി അനില്‍കുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ ബിന്ദു ഷിബു, ടി.കെ. സത്യാനന്ദന്‍,  വെറ്ററിനറി സര്‍ജന്‍ ഡോ.കെ.ആര്‍ അനുരാജ്, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ജാസ്മിന്‍ റോസ്, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date