Skip to main content

ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ കരിയര്‍ കോര്‍ണര്‍ ആരംഭിച്ചു

ആലപ്പുഴ: വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്‍റെ ഭാഗമായി ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ ഉദ്യോഗാര്‍ഥികള്‍ക്കായി കരിയര്‍ കോര്‍ണര്‍ തുറന്നു. എംപ്ലോയ്മെന്റ് ജോയിന്‍റ് ഡയറക്ടര്‍ ജോര്‍ജ്ജ് ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, മത്സര പരീക്ഷകള്‍ക്കുളള പുസ്തകങ്ങള്‍, ഗൈഡുകള്‍ തുടങ്ങിയവ റഫര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്.

ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസര്‍ ആര്‍. വിനോദ് അധ്യക്ഷത വഹിച്ചു. മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ സി.ജി. സാബു, സംസ്ഥാന വൊക്കേഷണല്‍ ഗൈഡന്‍സ് ഓഫീസര്‍ എസ്.എസ്. സജു എന്നിവര്‍ മുഖ്യാതിഥികളായി. എംപ്ലോയ്മെന്‍റ് ഓഫീസര്‍മാരായ തോമസ് ഫ്രാന്‍സിസ്, കെ.ആര്‍. ലൗലി, വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗം ഓഫീസര്‍ പി.പി. പ്രസാദ്, ജൂനിയര്‍ എംപ്ലോയ്മെന്‍റ് ഓഫീസര്‍ വി.ഡി. വൃന്ദമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.

date