Skip to main content

കോരപ്പുഴ ഡ്രഡ്ജിങ് പ്രവൃത്തി: വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം

കോരപ്പുഴ ഡ്രഡ്ജിങ് പ്രവൃത്തിയുടെ ഭാഗമായി വനം വകുപ്പ് മന്ത്രി. എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഗസ്റ്റ്ഹൗസിൽ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി പങ്കെടുത്തു. രണ്ട് മാസത്തിനുള്ളിൽ കാലവർഷം തുടങ്ങുന്നതിനാൽ മഴയുടെ ശക്തി കുറഞ്ഞതിന് ശേഷം ഡ്രഡ്ജിങ് ആരംഭിക്കും.  ഡ്രഡ്ജിങ്ങിന് മുമ്പായി ചെയ്തു തീർക്കേണ്ട മറ്റുകാര്യങ്ങൾ എത്രയും പെട്ടന്ന് പൂർത്തിയാക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി.

പുഴയിൽ നിന്നും ശേഖരിക്കുന്ന മണൽ, ചളി ഉൾപ്പടെയുള്ളവ ഗുണനിലവാരം പരിശോധിച്ച് നിരക്ക് നിശ്ചയിച്ച് സമയാസമയങ്ങളിൽ ലേലം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാകലക്ടർ അറിയിച്ചു. പ്രവൃത്തിയുടെ ഹൈഡ്രോ ഗ്രാഫിക് സർവ്വെ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.  

കോർപറേഷൻ കൗൺസിലർ മനോഹരൻ, ഇറിഗേഷൻ നോർത്ത് സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയർ ബാലകൃഷ്ണൻ മണ്ണാരക്കൽ,
എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാലു സുധാകരൻ, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ അജിത ടി.എ, അസിസ്റ്റന്റ് എഞ്ചിനീയർമാരായ സരിൻ. പി, നിഖിൽ പി പി, കോരപ്പുഴ സംയുക്ത സംരക്ഷണ സമിതി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date