Skip to main content

മഠത്തിൽ താഴം - എടവനചാലിൽ മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

ചീക്കിലോട് മഠത്തിൽ താഴം - എടവനചാലിൽ മുക്ക് റോഡ് ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവ്വഹിച്ചു. എം എൽ എ ആസ്തി വികസന ഫണ്ടിൽനിന്ന് 15 ലക്ഷംരൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എൻജിനീയർ സി ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.

വൈസ് പ്രസിഡന്റ് സി കെ രാജൻ മാസ്റ്റർ, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം ഹരിദാസൻ ഈച്ചരോത്ത്,  സ്ഥിരം സമിതി അംഗം കുണ്ടൂർ ബിജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു.

date