Skip to main content

തിരുവാലി ഗ്രാമപഞ്ചായത്ത് ബജറ്റ്: കൃഷിക്കും പാര്‍പ്പിടത്തിനും  മുന്‍ഗണന

കൃഷിക്കും പാര്‍പ്പിടത്തിനും സാമൂഹ്യ സുരക്ഷിതത്വത്തിനും മുന്‍ഗണന നല്‍കി തിരുവാലി ഗ്രാമപഞ്ചായത്ത് ബജറ്റ്. 25.45 കോടി രൂപ വരവും 24.63 കോടി രൂപ ചെലവും 82.37 ലക്ഷം രൂപ മിച്ചവും വരുന്ന 2022-2023 വര്‍ഷത്തേക്കുള്ള ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് സജ്‌ന മന്നിയില്‍ അവതരിപ്പിച്ചത്.  പഞ്ചായത്ത് പ്രസിഡന്റ് കെ. രാമന്‍കുട്ടി  അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്റ് സജ്‌ന മന്നിയില്‍ ബഡ്ജറ്റ് അവതരിപ്പിച്ചു. സെക്രട്ടറി കെ.രാജീവ്, പി.പി മോഹനന്‍, പി.അഖിലേഷ്, നിഷാസജേഷ്, കെ.പി ഭാസ്‌കരന്‍, പി.സബീര്‍ ബാബു, കെ.കൃഷ്ണദാസ്, കെ.വി രജിലേഖ, എ.സി അനില്‍ എന്നിവര്‍ സംസാരിച്ചു.

date