Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

അന്‍പത് ശതമാനം സബ്‌സിഡി നിരക്കില്‍ തേനീച്ചക്കൂടും കോളനിയും വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.  (കൂടുകള്‍ മരുത്, പുന്ന എന്നീ മരങ്ങളാല്‍ നിര്‍മിച്ച ആറ് ഫ്രെയിമിലുള്ള ന്യൂട്ടണ്‍ ടൈപ്പ് പെട്ടിയായിരിക്കണം. തേനീച്ചകള്‍ നാലാമത്തെ ഫ്രെയിമില്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയിരിക്കണം). ഒരു കൂടിനും കോളനിയ്ക്കും കൂടിയുള്ള വില കാണിച്ച് മാര്‍ച്ച് 31ന് വൈകീട്ട് മൂന്നിന് മുമ്പായി പ്രൊജക്ട് ഓഫീസര്‍, ജില്ലാ ഖാദി ഗ്രാമവ്യവസായ കാര്യാലയം, ഇന്ത്യന്‍ ബാങ്കിന് എതിര്‍വശം, കോട്ടപ്പടി, മലപ്പുറം എന്ന വിലാസത്തില്‍  നേരിട്ടോ, തപാല്‍ മാര്‍ഗമോ ദര്‍ഘാസ്    സമര്‍പ്പിക്കണം. ഫോണ്‍: 0483 2734807.
 

date