Skip to main content

ലോക ക്ഷയരോഗ ദിനാചരണം നടത്തി

ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാനന്തവാടിയില്‍ നടന്നു. മാനന്തവാടി ലിറ്റിള്‍ ഫ്‌ളവര്‍ യു.പി സ്‌കൂളില്‍ നടന്ന പരിപാടി ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അദ്ധ്യക്ഷത വഹിച്ചു.ഡി.എം.ഒ കെ.സക്കീന മുഖ്യ പ്രഭാഷണം നടത്തി. ഡി.പി എം ഡോ: സമീഹ സൈതലവി ദിനാചരണ സന്ദേശം നല്കി.ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി.എസ് മൂസ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ സേനന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ: പി.ദിനീഷ്, ജെ.എ.എം.ഒ ഡോ. ടി.പി അഭിലാഷ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീമന്തിനി സുരേഷ്, വാര്‍ഡ് കൗണ്‍സിലര്‍ ബി.ഡി അരുണ്‍കുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്‍ഡ് സി.സി ബാലന്‍, എച്ച്.ഐ.വി ടി.ബി കോര്‍ഡിനേറ്റര്‍ വി.ജെ ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു

date