Skip to main content

അഴീക്കോട്, അരോളി എച്ച് എസ് എസ് കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതി

ജില്ലയിലെ രണ്ട് സ്‌കൂളുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചു.  അഴീക്കോട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, അരോളി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവക്ക് ഒരു കോടി രൂപ വീതമാണ് നിര്‍മ്മാണത്തിനായി തുക അനുവദിച്ചത്.  നേരത്തെ കെ വി സുമേഷ് എംഎല്‍എ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട് പ്രപ്പോസല്‍ നല്‍കിയിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിലാണ് പ്ലാന്‍ ഫണ്ടില്‍ നിന്നും തുക അനുവദിച്ചത്.
 

date