Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 24-03-2022

താലൂക്ക് വികസന സമിതി യോഗം

ഇരിട്ടി താലൂക്ക് വികസന സമിതി യോഗം ഏപ്രില്‍ രണ്ടിന് രാവിലെ 10.30ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേരും. ബന്ധപ്പെട്ട എല്ലാ അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
 
ലീഡ് ബാങ്ക് യോഗം വെള്ളിയാഴ്ച

ലീഡ് ബാങ്ക് ഡിസിസി, ഡിഎല്‍ആര്‍സി യോഗം വെള്ളി (മാര്‍ച്ച് 25) യഥാക്രമം രാവിലെ 10.30, 11.30 ന് കണ്ണൂര്‍ ഫോര്‍ട്ട് റോഡിലുള്ള കനറാ ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.  

ജില്ലാ പഞ്ചായത്ത് ബജറ്റ് വെള്ളിയാഴ്ച

ജില്ലാ പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ ബജറ്റ് യോഗം വെള്ളി (മാര്‍ച്ച് 25) രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കണ്ണൂര്‍ ഗവ.ഐടിഐയില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് ഡിഗ്രി/ഡിപ്ലോമ ഒന്നോ രണ്ടോ വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലെ എന്‍ടിസി/എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. യോഗ്യതയുള്ള പൊതുവിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 30ന് രാവിലെ 10.30 ന്് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0497 2835183.

തൊഴില്‍മേള മാറ്റി

തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ വെള്ളിയാഴ്ച (മാര്‍ച്ച് 25) നടത്താന്‍ നിശ്ചയിച്ചിരുന്ന തൊഴില്‍ മേള മാര്‍ച്ച് 30ലേക്ക് മാറ്റിയതായി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2707610, 6282942066.

കൂണ്‍ കര്‍ഷകര്‍ക്ക് ഏകദിന പരിശീലനം

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും ചേര്‍ന്ന് കൂണ്‍ കര്‍ഷകര്‍ക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ശിക്ഷക്സദനില്‍ വെള്ളിയാഴ്ച (മാര്‍ച്ച് 25) രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രം പ്രൊഫ.സി കെ യാമിനി വര്‍മ ക്ലാസെടുക്കും.

ക്വട്ടേഷന്‍

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജില്‍ പഠിക്കുന്ന ഭിന്നശേഷി കുട്ടികള്‍ക്ക് വിശ്രമ മുറി നിര്‍മ്മിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയ്യതി മാര്‍ച്ച് 30 ന് ഉച്ചക്ക് 12 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gcek.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 0497 2780226.

ലേലം

കണ്ണൂര്‍ ഗവ.ഐടിഐ കോമ്പൗണ്ടിലെ തേക്ക് മരത്തിന്റെ ലേലം ഏപ്രില്‍ അഞ്ചിന് വൈകിട്ട് മൂന്ന് മണിക്ക് ഓഫീസ് പരിസരത്ത് നടക്കും.

വൈദ്യുതി മുടങ്ങും

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വലിയപട്ടം ടൈല്‍സ്, റെയില്‍വെ ഓവര്‍ ബ്രിഡ്ജ് പരിസരം, കവ്വായി എന്നീ ഭാഗങ്ങളില്‍  മാര്‍ച്ച് 25 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വാവല്‍മട, ഹാജിമുക്ക്, പട്ടുവം, കരുവാടകം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 25 വെള്ളി രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
പയ്യാവൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആണിത്തോട്, പിലാക്കാവുമല എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 25 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ മംഗലോട്ട് ചാല്‍, കിണവക്കല്‍ മെട്ട, കിണവക്കല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ മാര്‍ച്ച് 25 വെള്ളി രാവിലെ എട്ട് മണി മുതല്‍ 11 മണി വരെയും, കപ്പാറ കുളം, കമ്പിത്തൂണ്‍, അലവിപീടിക എന്നിവിടങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും, കിണര്‍ ആമ്പിലാട്, ദേശബന്ധു എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് നാല് വരെയും കെ എസ് ഇ ബി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍  രാവിലെ എട്ട്  മുതല്‍ ഉച്ചക്ക് 12 മണി വരെയും കുരിയോട് കോളനി എന്നീ ഭാഗങ്ങളില്‍ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെയും വൈദ്യുതി മുടങ്ങും.

 ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ചേര്‍പ്പണി ജങ്ക്ഷന്‍, ഐച്ചേരി, എള്ളരിഞ്ഞി, പരിപ്പായി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍  മാര്‍ച്ച് 25 വെള്ളി രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് നാല് വരെ വൈദ്യുതി മുടങ്ങും.
 
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ  ആനപ്പാലം, കിഴക്കും ഭാഗം, മഠത്തില്‍വയനശാല എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 25 വെള്ളി രാവിലെ 10 മണി മുതല്‍ വൈകിട്ട്  5.30 വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ മൊളോളം, റെയില്‍വേ കട്ടിങ്, പണ്ണേരിമുക്ക്, നുച്ചിവയല്‍, അലവില്‍, കുന്നാവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 25 വെള്ളി രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് രണ്ട്  വരെ വൈദ്യുതി മുടങ്ങും.

ഗതാഗത നിരോധനം

 കുറ്റിയാട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ പാവന്നൂര്‍ വെള്ളുവയല്‍ തവളപ്പാറ തുരുത്തി റോഡില്‍ (പള്ളി മുക്ക് മുതല്‍ സി ആര്‍ സി വായനശാല വരെ) കള്‍വേര്‍ട്ട് നിര്‍മ്മാണം നടത്തുന്നതിനാല്‍ മാര്‍ച്ച് 25 മുതല്‍ 45 ദിവസത്തേക്ക് ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  
 
 രയരോം-മൂന്നാംകുന്ന്-കുണ്ടേരി-പ്രാപ്പോയില്‍ റോഡിന്റെ ബി എം പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 10 വരെ ഇതു വഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. വാഹനങ്ങള്‍ ചെറുപുഴ വഴി തേര്‍ത്തല്ലി-കണ്ടേരി വഴിയും മൂന്നാംകുന്ന്-നെടുവോട് വഴിയും പോകേണ്ടതാണെന്ന് അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു

date