Skip to main content

റാങ്ക് പട്ടിക റദ്ദായി

പത്തനംതിട്ട ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിലെ 20000-45800 രൂപ ശമ്പള നിരക്കിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്  (ഹോമിയോ) (ഫസ്റ്റ് എന്‍.സി.എ മുസ്ലീം) (കാറ്റഗറി നമ്പര്‍ - 180/2017) തസ്തികയിലേക്ക് 18/12/2018 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ (റാങ്ക് ലിസ്റ്റ് നമ്പര്‍ 924/2018/എസ്.എസ്.രണ്ട് ) നിന്നും നിയമന ശിപാര്‍ശ ചെയ്യപ്പെട്ട അവസാന ഉദ്യോഗാര്‍ഥി 06.03.2019 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും, ഈ തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും റാങ്ക് പട്ടികയില്‍ നിന്നും മുസ്ലീം വിഭാഗത്തിലുളള എന്‍.സി.എ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും  ഈ റാങ്ക് പട്ടിക 06.03.2019തീയതിയില്‍ റദ്ദായതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

date