Skip to main content

റാങ്ക് പട്ടിക റദ്ദായി

പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പിലെ 20000-45800 രൂപ ശമ്പള നിരക്കിലെ വനിത സിവില്‍ എക്സൈസ് ഓഫീസര്‍ (ഫസ്റ്റ് എന്‍.സി.എ മുസ്ലീം) (കാറ്റഗറി നമ്പര്‍ - 196/2018)  തസ്തികയുടെ 30.04.2021 തീയതിയില്‍ നിലവില്‍ വന്ന 189/2021/ഡി.ഒ.എച്ച്  നമ്പര്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമന ശിപാര്‍ശ നല്‍കിയ  ഉദ്യോഗാര്‍ഥി 01.09.2021 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും ഈ  തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും  റാങ്ക് പട്ടികയില്‍നിന്നും  മുസ്ലീം വിഭാഗത്തിലുളള എന്‍.സി.എ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും  ഈ റാങ്ക് പട്ടിക 01.09.2021 തീയതിയില്‍ റദ്ദായതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

date