Skip to main content

ചേര്‍ത്തല മുട്ടം ബാങ്ക് ടവര്‍ ഉദ്ഘാടനം ചെയ്തു 

 

സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് പദ്ധതികള്‍ ഏറ്റെടുക്കും:
മന്ത്രി വി.എന്‍. വാസവന്‍

ആലപ്പുഴ: സംസ്ഥാനത്ത് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് പദ്ധതികള്‍ ഏറ്റെടുക്കുമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ചേര്‍ത്തല മുട്ടം സഹകരണ ബാങ്ക് ടവര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക മേഖലയുടെ പുരോഗതിക്കൊപ്പം പുതുതലമുറയുടെ ആധുനിക സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കാനും സഹകരണ സ്ഥാപനങ്ങള്‍ക്ക് സാധിക്കണം. വിഭിന്ന മേഖലകളില്‍ സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ വിജയകരമായി നടത്തുന്ന നിരവധി ചെറുപ്പക്കാരുണ്ട്. അവരുമായി കൈകോര്‍ക്കാന്‍ സഹകരണ മേഖയ്ക്ക് സാധിക്കണം- അദ്ദേഹം പറഞ്ഞു. 

ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.ജെ. സണ്ണി അധ്യക്ഷത വഹിച്ചു. ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനം മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി നിര്‍വഹിച്ചു.

സാന്ത്വനം ചികിത്സാ സഹായ വിതരണം ചേര്‍ത്തല നഗരസഭാധ്യക്ഷ ഷേര്‍ലി ഭാര്‍ഗവനും  സ്ട്രോംഗ് റൂം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എസ്. ജോസിയും സ്റ്റഡി സെന്റര്‍ മുട്ടം സെന്റ് മേരീസ് ഫറോനാ പള്ളി വികാരി ഡോ. ആന്റോ ചേരാംതുരുത്തിയും ഉദ്ഘാടനം ചെയ്തു.

സഹകരണ ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ്) എന്‍. ശ്രീവത്സന്‍ സഹകരണ അംഗ സമാശ്വാസ നിധി സഹായം വിതരണം ചെയ്തു. ബാങ്ക് സെക്രട്ടറി മേഴ്‌സി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ബാങ്ക് വൈസ് പ്രസിഡന്റ് ഐസക് മാടവന, ട്രഷറര്‍ സി.ടി ശശികുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എട്ട് കോടിയോളം രൂപ ചെലവിലാണ് ബാങ്ക് ടവര്‍ നിര്‍മിച്ചത്.

date