Skip to main content

വേളം ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

എല്ലാവർക്കും കുടിവെള്ളം, കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം എന്നിവയ്ക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് വേളം ഗ്രാമപഞ്ചായത്ത് 2022 - 23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ജലജീവൻ മിഷനുമായി സഹകരിച്ച് പഞ്ചായത്തിലെ എല്ലാ കുടുംബങ്ങൾക്കും കുടിവെള്ളം എത്തിക്കാൻ 72 ലക്ഷംരൂപ വകയിരുത്തി. കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കാൻ 25 ലക്ഷം രൂപയും പഞ്ചായത്തിലെ അങ്കണവാടികൾ നവീകരിച്ച് സ്മാർട്ടാക്കാൻ 33 ലക്ഷംരൂപയും ബജറ്റിൽ വകയിരുത്തി.

നെൽകൃഷി വികസനത്തിന് 40 ലക്ഷംരൂപയും കാർഷിക, ക്ഷീര വികസന മേഖലകൾക്ക് 62.25 ലക്ഷം രൂപയും വകയിരുത്തി. വിവിധ ക്ഷേമ പെൻഷനുകൾക്ക് 55.25 ലക്ഷംരൂപ നീക്കിവെച്ചു. ശുചിത്വം, മാലിന്യസംസ്‌കരണം എന്നിവയ്ക്ക് 18 ലക്ഷംരൂപ നീക്കിവെച്ചു. തെരുവ് വിളക്കുകൾക്ക് 31.5 ലക്ഷം രൂപയും വിദ്യാഭ്യാസ പ്രോത്സാഹനം എസ്എസ്എ ഫണ്ട് നൽകൽ തുടങ്ങിയവയ്ക്ക് 22 ലക്ഷം രൂപയും വകയിരുത്തി.

35.21 കോടിരൂപ വരവും 35.08 കോടിരൂപ ചെലവും കഴിച്ച് 12.94 ലക്ഷംരൂപ മിച്ചമുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് കെ.സി. ബാബു അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ അധ്യക്ഷയായി. സ്റ്റാന്റിങ്ങ് കമ്മറ്റി അധ്യക്ഷരായ പി.സൂപ്പി മാസ്റ്റർ, സുമ മലയിൽ, സറീന നടുക്കണ്ടി, മെമ്പർമാരായ കെ. അസീസ്, കെ.കെ. മനോജൻ, വി.പി.സുധാകരൻ,  അഞ്ജന സത്യൻ, സിത്താര കെ.സി. എം.സി. മൊയ്തു, പഞ്ചായത്ത് സെക്രട്ടറി ഇ.ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.

date