Skip to main content

സെമിനാര്‍ നടത്തി

 

ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലാ ഭരണകൂടം സെന്റ് ജോസഫ്‌സ് കോളേജില്‍ സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന സെമിനാര്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 

സബ് കളക്ടര്‍ സൂരജ് ഷാജി, ഡോ. വി.എന്‍. ജയചന്ദ്രന്‍, പ്രഫ. വിപിന്‍ തോമസ്, എ.കെ. സെബാസ്റ്റിയന്‍, ഡെന്നി  ആന്റണി, സിസ്റ്റര്‍ ബിന്‍സി തുടങ്ങിയവര്‍ പങ്കെടുത്തു. യുദ്ധവേളയില്‍ യുക്രൈനില്‍നിന്നും നാട്ടിലെത്തിയ രാഹുല്‍ ബാബു അനുഭവങ്ങള്‍ പങ്കുവച്ചു. 

കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ദേശീയോദ്ഗ്രഥന ക്വിസ് മത്സരത്തില്‍ ആലപ്പുഴ എസ്.ഡി. കോളേജ് ഒന്നാം സ്ഥാനം നേടി. എസ്.എന്‍ കോളേജിനും അമ്പലപ്പുഴ ഗവണ്‍മെന്റ് കോളേജിനുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. 

date