Skip to main content

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു 

 

മുരിക്കാട്ടുകുടി ഗവ ട്രൈബല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ ജൂനിയര്‍ റെഡ്‌ക്രോസ് യൂനിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് നിര്‍വഹിച്ചു. മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പ്പിറ്റലിലെ ഡോക്ടര്‍മാര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. പിടിഎ പ്രസിഡന്റ് ബാലകൃഷ്ണന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.  മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ദീപു പുത്തന്‍പുരയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി.  

       പകര്‍ച്ചവ്യാധികളും സാംക്രമിക രോഗങ്ങളും ജീവിതശൈലി രോഗങ്ങളും കൂടിവരുന്ന നിലവിലെ സാഹചര്യത്തില്‍ ശരിയായ രോഗനിര്‍ണ്ണയവും പരിചരണവും നേരത്തെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡോ. അഡോള്‍ഡ് ജോര്‍ജ് (അസ്ഥിരോഗ വിഭാഗം), ഡോ. ഡിറ്റിന്‍ ജോസഫ് (ശിശു രോഗ വിഭാഗം), ഡോ. ക്രിസ്റ്റി മരിയ (കമ്യുണിറ്റി മെഡിസിന്‍), ഡോ. ജോണ്‍ മാത്യു (ശ്വാസകോശരോഗ വിഭാഗം), ഡോ. ദിവ്യ ബി (ഗൈനെക്കോളജി വിഭാഗം), ഡോ. ജെയിംസ് ജോര്‍ജ് (ഫിസിയോ തെറാപ്പി വിഭാഗം)  ഡോ. അരുണാദേവി (നേത്രരോഗ വിഭാഗം) എന്നിവര്‍ രോഗികളെ പരിശോധിച്ചു. 

 രജിസ്ട്രേഷന്‍, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, മരുന്ന്, രക്തസമ്മര്‍ദ്ദ പരിശോധന, ഷുഗര്‍ പരിശോധന തുടങ്ങി എല്ലാ സേവനങ്ങളും ക്യാമ്പില്‍ സൗജന്യമായിരുന്നു. 500 രൂപ മുതല്‍ കണ്ണടകളും ലഭ്യമാക്കിയിരുന്നു.
    വൈസ് പ്രസിഡന്റ് സാലി ജോളി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍,  പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ലിന്‍സി ജോര്‍ജ് അധ്യാപകര്‍, എന്‍എസ്എസ് അംഗങ്ങള്‍, ജൂനിയര്‍ റെഡ്‌ക്രോസ് അംഗങ്ങള്‍  തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

date