Skip to main content

ജില്ലയില്‍ 40 പേര്‍ക്കു കോവിഡ്; 44 പേര്‍ക്കു രോഗമുക്തി

 

കോട്ടയം: ജില്ലയില്‍ 40 പേര്‍ക്ക്   കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.   ഇതിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. 44 പേര്‍ രോഗമുക്തരായി. 1007 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 17 പുരുഷന്‍മാരും 20 സ്ത്രീകളും 3 കുട്ടികളും   ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 12 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍  588 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447181 പേര്‍
കോവിഡ് ബാധിതരായി.  445207 പേര്‍ രോഗമുക്തി നേടി. 

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള  വിവരം ചുവടെ:

നെടുംകുന്നം, ആർപ്പൂക്കര, പാലാ, കറുകച്ചാൽ, കോട്ടയം-3

അതിരമ്പുഴ, മീനച്ചിൽ, ചിറക്കടവ്, ഏറ്റുമാനൂർ , ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി,
കുറവിലങ്ങാട് - 2
പള്ളിക്കത്തോട്, ഞീഴൂർ, വാഴൂർ , ഈരാറ്റുപേട്ട,
ചങ്ങനാശേരി, വിജയപുരം, വൈക്കം, മുണ്ടക്കയം,അയർക്കുന്നം, മാഞ്ഞൂർ, കൊഴുവനാൽ - 1

date