Skip to main content

ജില്ലയില്‍ 55  പേര്‍ക്കു കോവിഡ്; 76 പേര്‍ക്കു രോഗമുക്തി

 

കോട്ടയം: ജില്ലയില്‍ 55 പേര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.   76 പേര്‍ രോഗമുക്തരായി. 1361 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 23 പുരുഷന്‍മാരും 27 സ്ത്രീകളും 5 കുട്ടികളും   ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 14 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍  599 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447141 പേര്‍
കോവിഡ് ബാധിതരായി.  445163 പേര്‍ രോഗമുക്തി നേടി. 

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള  വിവരം ചുവടെ:

ചിറക്കടവ്, പാലാ, കുറവിലങ്ങാട് - 4
കോട്ടയം, പാമ്പാടി, എരുമേലി, പനച്ചിക്കാട് -3    
വാഴൂർ, അതിരമ്പുഴ,
ഈരാറ്റുപേട്ട, ഏറ്റുമാനൂർ, കരൂർ, മാടപ്പള്ളി, ഈരാറ്റുപേട്ട, ഏറ്റുമാനൂർ, കരൂർ, മാടപ്പള്ളി -2
തലപ്പലം, എലിക്കുളം, ചങ്ങനാശേരി, കടുത്തുരുത്തി,
    പൂഞ്ഞാർ തെക്കേക്കര, കാണക്കാരി,
വെള്ളൂർ, വിജയപുരം, പള്ളിക്കത്തോട്, അയർക്കുന്നം, കറുകച്ചാൽ,     മാഞ്ഞൂർ ,
തലനാട് , മീനച്ചിൽ, കൂരോപ്പട , 
മേലുകാവ് , കൂട്ടിക്കൽ , ഞീഴൂർ, മണർകാട് -    1

date