Skip to main content

ജില്ലയില്‍ 66  പേര്‍ക്കു കോവിഡ്; 78 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 66 പേര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.   78 പേര്‍ രോഗമുക്തരായി. 1872 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 35 പുരുഷന്‍മാരും 36 സ്ത്രീകളും 7 കുട്ടികളും   ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 21 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍  575 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447247 പേര്‍
കോവിഡ് ബാധിതരായി.  445285 പേര്‍ രോഗമുക്തി നേടി. 

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള  വിവരം ചുവടെ:

കോട്ടയം-7
ചിറക്കടവ്-6
പാലാ-4
കാഞ്ഞിരപ്പള്ളി, കറുകച്ചാല്‍, മണിമല, രാമപുരം,- 3
കരൂര്‍, കിടങ്ങൂര്‍, കുറവിലങ്ങാട്, മാടപ്പള്ളി, മണര്‍കാട്,മേലുകാവ്, പള്ളിക്കത്തോട്, തലയോലപ്പറമ്പ്, വൈക്കം  -2
ആര്‍പ്പൂക്കര, ചങ്ങനാശേരി, എരുമേലി, കങ്ങഴ, കൂരോപ്പട, കൂട്ടിക്കല്‍, മരങ്ങാട്ടുപിള്ളി, മീനച്ചില്‍, മീനടം, മുണ്ടക്കയം, നെടുംകുന്നം, പായിപ്പാട്, പാമ്പാടി, പനച്ചിക്കാട്, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തൃക്കൊടിത്താനം, വാഴപ്പള്ളി, വാഴൂര്‍ -1

date