Skip to main content

ശതാബ്ദി നിറവില്‍ ചങ്ങനാശ്ശേരി നഗരസഭ നൂറ് ദിന ആഘോഷ പരിപാടികൾക്ക്  ഇന്ന്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടക്കം കുറിക്കും. 

കോട്ടയം: ജില്ലയുടെ തെക്കേ പ്രവേശനകവാടവും വിദ്യാഭ്യാസ, വാണിജ്യ, സാംസ്‌കാരിക കേന്ദ്രവും മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകവുമായ ചങ്ങനാശ്ശേരിയുടെ വികസനസംരംഭങ്ങള്‍ക്ക് 1921 മുതല്‍ കരുത്തുപകരുന്ന ചങ്ങനാശ്ശേരി നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന്  ( മാർച്ച്  30 ) തുടക്കമാകും.
 നഗരസഭ അങ്കണത്തില്‍  വൈകുന്നേരം നാലിന്  നടക്കുന്ന ചടങ്ങിൽ ശതാബ്ദി ആഘോഷത്തിൻ്റെ ഉദ്ഘാടനം  കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിർവ്വഹിക്കും.  സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി.,  എം എൽ.എമാരായ 
ഉമ്മന്‍ചാണ്ടി   അഡ്വ. ജോബ് മൈക്കിള്‍ ,  നഗരസഭാ ചെയര്‍പേഴ്‌സണ്‍ സന്ധ്യാ മനോജ്, നഗരസഭാ പ്രതിപക്ഷ നേതാവ് കൃഷ്ണകുമാരി രാജശേഖരന്‍,  തുടങ്ങിയവര്‍ സന്നിഹിതരാകും.
 

date