Skip to main content

കെട്ടിടോദ്ഘാടനവും അനുമോദന സദസ്സും നടത്തി

മായനാട്  എ യു . പി  സ്കൂൾ  കെട്ടിടോദ്‌ഘാടനവും സ്കൂളിന്റെ പുതിയ യൂണിഫോം വിതരണവും പൊതുമരാമത്ത്-ടൂറിസം വകുപ്പ്  മന്ത്രി പി എ  മുഹമ്മദ്‌ റിയാസ്  നിർവഹിച്ചു.  ഡിജിറ്റൽ ക്ലാസ് മുറികൾ നടപ്പിലാക്കുന്നതിന് പൊതു സമൂഹവും എയ്ഡഡ് മാനേജ്മെന്റുകളും പിന്തുണയാണ് നൽകുന്നതെന്നും അതുവഴി പൊതുവിദ്യാലയങ്ങളോടുള്ള ആളുകളുടെ വിശ്വാസം വർധിച്ചുവെന്നും മന്ത്രി പറഞ്ഞു.

സ്ക്കൂൾ മാനേജ്മെന്റിനുള്ള ഉപഹാരം സ്കൂൾ മാനേജർ പി എൻ പത്മിനിയ്ക്കു വേണ്ടി  പി എൻ ജയാനന്ദൻ മാസ്റ്ററും വികസനത്തിന് സഹായിച്ച വ്യവസായി എം പി ബാബുവിന് വേണ്ടി എം പി ഗോകുൽ ദാസും ഏറ്റുവാങ്ങി.
വാർഡ് കൗൺസിലർ സ്മിത വള്ളിശ്ശേരി അധ്യക്ഷയായി. കൗൺസിലർമാരായ സി.എം ജംഷീർ, ഇ.എം സോമൻ, പി ടി എ പ്രസിഡന്റ്‌ കെ.പി സുലൈമാൻ, സ്റ്റാഫ്‌ സെക്രട്ടറി ടി.ഷീജ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ അനൂപ് സ്വാഗതവും പ്രോഗ്രാം കൺവീനർ സി പി സുരേഷ് ബാബു നന്ദിയും പറഞ്ഞു. വിവിധ സ്കോളർഷിപ്പ് കിട്ടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

date