Skip to main content

കെട്ടിടോദ്‌ഘാടനം നടത്തി

കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സർക്കാരാണ് കേരളത്തിനുള്ളതെന്ന് പൊതുമരാമത്തു - ടൂറിസം വകുപ്പു മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ്.   
സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന
സ്കൂളിന്റെ വികസനത്തിന്‌ മുതൽക്കൂട്ടായി ഈ പുതിയ സൗകര്യങ്ങൾ മാറും. കേരളത്തിലെ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ വിദ്യാഭ്യാസ രംഗത്ത് നാലു വർഷം കൊണ്ട് വലിയ മാറ്റമാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കരുവൻതിരുത്തി ജി. എം. എൽ. പി. സ്കൂളിന്റെ കെട്ടിടോദ്‌ഘാടനം  നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വി. കെ. സി. മമ്മദ് കോയ എം. എൽ. എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 69 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടനിർമ്മാണം പൂർത്തിയാക്കിയത്. പുതിയ കെട്ടിടത്തിലെ പന്ത്രണ്ട് ക്ലാസ്സ്‌മുറികളിൽ നിർമാണം പൂർത്തിയായ ആറു ക്ലാസ്സ്‌മുറികളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവ്വഹിച്ചത്.

ഫറോക്ക് മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. സമീഷ് ചടങ്ങിൽ അധ്യക്ഷനായി. പി. ഡബ്ല്യു.ഡി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീജയൻ റിപ്പോർട്ട് അവതരിപ്പിച്ചു.  ഡിവിഷൻ കൗൺസിലർ റഹ്മ പാറോൽ, ഫറോക്ക് മുനിസിപ്പാലിറ്റി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കുമാരൻ, വാർഡ് കൗൺസിലർമാരായ കെ.എം അഫ്സൽ, കെ. പി. ലൈല, കെ.ടി. എ.മജീദ്, കെ.ഷൈനി, സാജിദ് കബീർ, ടി.കെ വഹീദ, എ.ലിനിഷ, കെ. വിനോദ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഫറോക്ക് മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ കെ.റീജ സ്വാഗതവും പിടിഎ പ്രസിഡണ്ട് പി അനിഷാസ് നന്ദിയും പറഞ്ഞു.

date