Skip to main content

കൈലമഠം എ.എം.എൽ.പി സ്കൂൾ പ്രീപ്രൈമറി കെട്ടിടം ഉദ്ഘാടനം ചെയ്തു

പന്തീരങ്കാവ് കൈലമഠം എ.എം.എൽ.പി സ്കൂളിലെ പ്രീപ്രൈമറി കെട്ടിട ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ഒരു വിദ്യാലയത്തിന് പുതിയ കെട്ടിടം ഉണ്ടാകുന്നത് വഴി ആ നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ മികച്ച മുന്നേറ്റം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. പി ടി എ റഹീം എം എൽ എ അധ്യക്ഷത വഹിച്ചു.

1924-ൽ സ്ഥാപിതമായ കൈലമഠം എ.എം.എൽ. പി. സ്കൂളിന്റെ ഏറെ കാലമായുള്ള ആവശ്യമായിരുന്നു പുതിയ കെട്ടിടം.  പ്രധാന അധ്യാപിക സി.കെ. പ്രേമക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി.

സ്കൂൾ മാനേജർ എം എം സൈതലവി സ്വാഗതം പറഞ്ഞ ചടങ്ങിൽ സീനിയർ ടീച്ചർ സുഹ്റ  റിപ്പോർട്ട് അവതരിപ്പിച്ചു. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രശാന്ത്, ജില്ലാ പഞ്ചായത്ത് അംഗം പി രാജീവ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷീന, സുജിത്ത്, ഗ്രാമപഞ്ചായത്തംഗം വിനോദ്, ജയരാജൻ എം, ഷാജി. പി, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ബാബു പറശ്ശേരി തുടങ്ങിയവർ പങ്കെടുത്തു. സ്റ്റാഫ്‌ സെക്രട്ടറി സജ്‌ന നന്ദി പറഞ്ഞു.

date