Skip to main content

പോലീസ് കമ്മീഷണര്‍ ഓഫീസ് കവാടം ഉദ്ഘാടനം ചെയ്തു

പോലീസ് കമ്മീഷണര്‍ ഓഫീസിന്റെ പുതുതായി നിര്‍മിച്ച കവാടത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കവാടത്തിന്റെ ശിലാഫലകവും മന്ത്രി അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് ജില്ലാ പോലീസ് സേനയുടെ സല്യൂട്ട് സ്വീകരിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.

ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ്, ഡെപ്യൂട്ടി കമ്മീഷണര്‍ അമോസ് മാമ്മന്‍, അഡീ. എസ്.പി കെ.പി. അബ്ദുല്‍ റസാഖ്, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി ഉമേഷ്, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date