Skip to main content

രാമനാട്ടുകര നഗര സൗന്ദര്യവൽക്കരണ പദ്ധതി ഉദ്ഘാടനം ചെയ്തു

 

രാമനാട്ടുകര നഗര സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്തു - ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ് നിർവ്വഹിച്ചു. രാമനാട്ടുകര നഗരസഭ ചെയർപേഴ്സൺ ബുഷ്റ റഫീഖ് അധ്യക്ഷയായി.

എം കെ രാഘവൻ എം പി മുഖ്യാതിഥിയായിരുന്നു. കെ. പി. എ. അസീസ് സാഹിബ് സ്മാരകം പാർക്ക്‌ എം.പി. ജനങ്ങൾക്ക് തുറന്നു കൊടുത്തു.

എം.എൽ.എ മഞ്ഞളാംകുഴി അലി, മുൻ എം.എൽ.എ. വി.കെ.സി മമ്മദ്കോയ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

 സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷരായ പി കെ അബ്ദുൽ ലത്തീഫ്, പി. ടി.നദീറ,  വി.എം പുഷ്പ, കെ എം യമുന, സഫ റഫീഖ്, നഗരസഭ കൗൺസിലർ എം കെ ഗീത തുടങ്ങിയവർ പങ്കെടുത്തു.  നഗരസഭ ഡെപ്യൂട്ടി ചെയർമാൻ കെ.സുരേഷ് സ്വാഗതവും നഗരസഭ സെക്രട്ടറി പി. ടി. ജസിത നന്ദിയും പറഞ്ഞു.

date