Skip to main content

പരീക്ഷാ പെ ചര്‍ച്ച: അഞ്ചാം പതിപ്പ് ഏപ്രില്‍ ഒന്നിന്

പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളുമായി സംവദിക്കുന്ന പരീക്ഷ പെ ചര്‍ച്ചയുടെ അഞ്ചാം പതിപ്പ് ഏപ്രില്‍ ഒന്നിന് നടക്കും. രാവിലെ 11 മണി മുതല്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കണമെന്ന് കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ അറിയിച്ചു.

പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ സംശയനിവാരണവും അവരുടെ മാനസിക പിരിമുറുക്കം ഒഴിവാക്കുകയുമാണ് പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും പരീക്ഷ പെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.

ചര്‍ച്ചയുടെ ഭാഗമായി നടത്തുന്ന ക്രിയേറ്റീവ് റൈറ്റിംഗ് മത്സരത്തില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 15.7 ലക്ഷം വിദ്യാര്‍ത്ഥികളാണ്. ഇതിലെ വിജയികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങളും പരിപാടിയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

date