Skip to main content

അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു

വേളം ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ നിര്‍മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി. ബാബു അധ്യക്ഷത വഹിച്ചു.

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സറീന വാര്‍ഡ് അംഗങ്ങളായ അനീഷ പ്രദീപ്, അസീസ് കിണറുള്ളതില്‍, ഇ.വി. അബ്ദുറഹ്മാന്‍, സലീമ, ഓവര്‍സിയര്‍ ടി.പി. സജീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date