Skip to main content

ജനസഭ ഇന്ന്

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി കുറ്റ്യാടി ഗ്രാമപഞ്ചായത്തില്‍ ജനകീയ സഭ നടത്തുന്നു. ജനസഭ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഇന്ന് (മാര്‍ച്ച് 30) വൈകിട്ട് 4ന് കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി ഉദ്ഘാടനം ചെയ്യും. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ അധ്യക്ഷത വഹിക്കും.

പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ജനപ്രതിനിധികള്‍, യുവജന വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രതിനിധികള്‍, പോലീസ്, എക്‌സൈസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date