Skip to main content

കരിയര്‍ ഗൈഡന്‍സ് സെമിനാര്‍

അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിക്കുന്നു. ടെക്‌നിക്കല്‍ വിദ്യാര്‍ഥികള്‍ക്കും  ബിരുദധാരികള്‍ക്കും മികച്ച തൊഴിലവസരങ്ങളിലേക്ക് വഴികാട്ടുന്ന സെമിനാര്‍ ഏപ്രില്‍ 2ന് പത്ത് മണിക്ക് വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. കോഴിക്കോട് എന്‍.ഐ.ടിയിലെ സെന്റര്‍ ഫോര്‍ കരിയര്‍ ഡെവലപ്‌മെന്റ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. വിനയ് വി.പണിക്കര്‍ ക്ലാസ് നയിക്കും.
 
സൗജന്യമായി നല്‍കുന്നസെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് https://tinyurl.com/3h7m9azx എന്ന ലിങ്കില്‍ അല്ലെങ്കില്‍ QR കോഡ് സ്‌കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7907828369, 9495999783

date