Skip to main content

അറിയിപ്പുകള്‍

താത്കാലിക ഡോക്ടര്‍, ഫാര്‍മസിസ്റ്റ് അഭിമുഖം ഇന്ന്  

മലപ്പുറം ജില്ലയിലെ വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക്  താല്‍കാലികമായി ഈവനിംഗ് ഒ.പി  ഡോക്ടര്‍, ഈവനിംഗ് ഒ.പി ഫാര്‍മസിസ്റ്റ് എന്നിവരെ നിയമിക്കുന്നതിനായി ഇന്ന് (മാര്‍ച്ച് 31)  അഭിമുഖം നടത്തുമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9847495311, ഇ-മെയില്‍:  fhcvazhakkad@gmail.com

താത്കാലിക നിയമനം
    
വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തിന്റെ കീഴിലുള്ള എളമരം സബ്‌സെന്ററിലേക്ക് 2ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ലാബ് ടെക്‌നിഷ്യന്‍ എന്നീ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. ഏപ്രില്‍ ഒന്നിനാണ് അഭിമുഖം. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് അഭിമുഖം രാവിലെ 10 മണിക്കും ലാബ് ടെക്‌നിഷ്യന്‍ അഭിമുഖം രാവിലെ 11നും നടത്തും. അപേക്ഷ മാര്‍ച്ച് 31 വൈകീട്ട് അഞ്ച്  മണിവരെ സ്വീകരിക്കും. ഫോണ്‍: 9847495311, ഇ-മെയില്‍:  fhcvazhakkad@gmail.com

 

പട്ടികജാതി പ്രൊമോട്ടര്‍ പരീക്ഷ ഏപ്രില്‍ മൂന്നിന്

ജില്ലാ പട്ടികജാതി വികസന ഓഫീസിന് കീഴിലെ  ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലേക്ക് പട്ടികജാതി പ്രൊമോട്ടര്‍മാരായി നിയമിക്കപ്പെടുന്നതിനുള്ള  ഒ.എം.ആര്‍ പരീക്ഷ ഏപ്രില്‍ മൂന്നിന് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടത്തും. പകല്‍ 11 മുതല്‍ 12 വരെയാണ് പരീക്ഷ. വിവരങ്ങള്‍ക്ക് ഫോണ്‍: 0495-2370379.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

2021-2022 സാമ്പത്തിക വര്‍ഷത്തെ ഡിടിപിസി കോഴിക്കോടിന്റെ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്ത് സാക്ഷ്യപ്പെടുത്തുന്നതിനും - ഡിടിപിസിയുടെ അസറ്റ് രജിസ്റ്റര്‍ തയ്യാര്‍ ചെയ്ത് നല്‍കുന്നതിനുമായി ചാര്‍ട്ടേഡ് അക്കൗണ്ടന്മാരില്‍ നിന്നും ഏജന്‍സികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഏപ്രില്‍ എട്ട് വരെ മാനാഞ്ചിറ ഡി.ടി.പി.സി ഓഫീസില്‍ സ്വീകരിക്കും. വിവരങ്ങള്‍ക്ക് 0495 -2720012

താല്‍പര്യപത്രം: തീയതി നീട്ടി
    
ജില്ലയിലെ വിവിധ ഉത്പന്നങ്ങള്‍ക്ക് ഭൗമസൂചിക പദവി ലഭിക്കുന്നതിനുള്ള രജിസ്ട്രേഷന് ഏജന്‍സികളില്‍നിന്നും താത്പര്യപത്രം സ്വീകരിക്കുന്ന അവസാന തീയതി എപ്രില്‍ അഞ്ച് വൈകീട്ട് മൂന്ന് വരെ നീട്ടി. വിവരങ്ങള്‍ക്ക് www.dtpckozhikode.com. ഫോണ്‍: 0495 2720012.

ലേലം

കോഴിക്കോട് റൂറല്‍ പോലീസ് പരിധിയില്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് പിടിച്ചെടുത്ത തോക്കുകളുടെയും തിരകളുടെയും ഡിസ്‌പോസ് ചെയ്ത അവശിഷ്ടങ്ങള്‍ ഏപ്രില്‍ അഞ്ച് പകല്‍ 11ന് അസി. കമാണ്ടന്റിന്റെ കാര്യാലയത്തില്‍ പൊതുലേലം ചെയ്യും. വിവരങ്ങള്‍ക്ക് 0496 2523031.

date