Skip to main content

പെനാള്‍ട്ടി ഷൂട്ടൗട്ട് മത്സരം നടത്തി

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് യൂത്ത് ക്ലബ് ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പരിധിയിലെ അംഗീകൃത ക്ലബ്ബുകള്‍ക്കായി പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം നടത്തി. പന്താവൂര്‍ ടര്‍ഫില്‍ നടന്ന പരിപാടി  നോര്‍ക്ക-റൂട്ട്‌സ് വൈസ് ചെയര്‍മാനും മുന്‍ സ്പീക്കറുമായ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു അധ്യക്ഷയായി.ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷഹീര്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം ആരിഫ് നാസര്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.സൗദാമിനി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ടി.രാമദാസ്, എ.എച്ച് റംസീന താജുന്നീസ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ യ വി.വി കരുണാകരന്‍, കെ.സി ശിഹാബ്, പി റംഷാദ്, ആശാലത, റീസ പ്രകാശ്, ജമീല മനാഫ്, പി അജയന്‍, നൂറുദ്ദീന്‍, ബി.ഡി.ഒ കെ.ജെ അമല്‍ദാസ് എന്നിവര്‍ പങ്കെടുത്തു. പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരത്തില്‍ നവയുഗ മാക്കാലി ഒന്നാം സ്ഥാനവും നവരശ്മി കാഞ്ഞിയൂര്‍ രണ്ടാം സ്ഥാനവും നേടി.
 

date