Skip to main content

അസാപ് നൈപുണ്യ പരിചയ മേള ചേലക്കരയിൽ ഏപ്രിൽ മൂന്നിന്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ നൈപുണ്യ പരിചയമേള ചേലക്കര ഗവ പോളിടെക്നിക്കിൽ സംഘടിപ്പിക്കുന്നു. ഏപ്രിൽ  മൂന്നിന് രാവിലെ 10ന് പട്ടികജാതിപട്ടികവർഗ പിന്നോക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ മേളയുടെ ഉദ്‌ഘാടനം നിർവ്വഹിക്കും. രാവിലെ 9 മുതൽ 10 വരെയാണ് സൗജന്യ രജിസ്‌ട്രേഷൻ സമയം.  പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൻ്റേയും ചേലക്കര നിയോജക മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളുടേയും സഹകരണത്തോടെ, നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് മേള സംഘടിപ്പിക്കുന്നത്. നൈപുണ്യ വികസനത്തിനായുള്ള വിവിധ കോഴ്സുകൾ നൽകി വരുന്നതിന്റെ ഭാഗമായി 'അസാപ് കെ സ്കിൽ' പരിപാടിയുടെ പ്രചരണാർത്ഥമാണ് മേള. വിവിധ മേഖലകളിലുള്ള കോഴ്സുകളെ കുറിച്ചറിയുവാൻ മേള സഹായകരമാകും. വിദ്യാർത്ഥികൾ, ഉദ്യോഗാർത്ഥികൾ, വർക്കിംഗ് പ്രൊഫഷണലുകൾ എന്നിവർക്ക് കോഴ്സുകളിലേക്ക് രജിസ്ട്രേഷൻ ചെയ്യുവാനും അസാപ്പിന്റെ പ്ലേസ്മെൻ്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും മേളയിൽ ലഭ്യമാക്കിയിട്ടുണ്ട്. പതിനാലോളം മേഖലകളിലായി 103 തൊഴിൽ നൈപുണ്യ കോഴ്സുകളാണ് അസാപ് അവതരിപ്പിയ്ക്കുന്നത്. എട്ടാം ക്ലാസ്സ്‌ മുതൽ ഉന്നത ബിരുദം വരെ യോഗ്യതയുള്ളവർക്ക് അനുയോജ്യമായ വിവിധ തരം  കോഴ്‌സുകളാണിവ. മേളയിൽ പങ്കെടുക്കുന്നവർ  ആധാർ കാർഡ്, റേഷൻ കാർഡ്, എസ്.എസ്.എൽ.സി എന്നിവയുടെ അസ്സലും പകർപ്പും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 6238376807, 8848578335

date