Skip to main content

തൃശ്ശൂർ  ജില്ലയിൽ 37 പേർക്ക് കൂടി കോവിഡ്, 62 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ വ്യാഴാഴ്ച (24/03/2022) 37 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ്  ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 29 പേരും വീട്ടു നിരീക്ഷണത്തിലുള്ള 301 പേരും ചേർന്ന് 367 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 62 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,68,598 ആണ്. 6,63,252 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്  ചെയ്തത്. ജില്ലയിൽ വ്യാഴാഴ്ച സമ്പർക്കം വഴി 35 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ  ഉറവിടം അറിയാത്ത ഒരു ആൾക്കും ഒരു ആരോഗ്യപ്രവർത്തകനും രോഗബാധ ഉണ്ടായിട്ടുണ്ട്. 1,794 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 753 പേർക്ക് ആന്‍റിജൻ പരിശോധനയും, 941 പേർക്ക് ആർടി പിസിആർ  പരിശോധനയും, 100 പേർക്ക്  സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 43,55,463 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 02.06% ആണ്. ജില്ലയിൽ ഇതുവരെ 50,22,008 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 25,65,350 പേർ ഒരു ഡോസ് വാക്സിനും, 23,46,639 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ജില്ലയിൽ 1,10,019 പേർ കരുതൽ  ഡോസ് വാക്സിൻ സ്വീകരിച്ചു.

date