Skip to main content

കുട്ടൻകുളത്തിന് പുനർജീവൻ; നവീകരണം പൂർത്തിയാക്കി

അന്നമനട പഞ്ചായത്തിലെ ഏഴാം വാർഡിൽ നവീകരണം പൂർത്തിയാക്കിയ കുട്ടൻകുളത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. കൃഷിവകുപ്പിൻറേയും കേരള ലാൻഡ് ഡെവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡിൻറേയും നബാർഡിന്റെയും നേതൃത്വത്തിലാണ് പൂർത്തീകരണം സാധ്യമായത്. 44 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി  ചെലവഴിച്ചത്. കാർഷിക ഗ്രാമമായ അന്നമനടയിലെ വെസ്റ്റ് കൊരട്ടി പ്രദേശത്താണ് കൃഷിക്കും ജലസേചനത്തിനും കുടിവെള്ള ലഭ്യതയ്ക്കും ഏറെ പ്രയോജനകരമായ കുട്ടൻകുളമുള്ളത്. വർഷങ്ങളായി ചെളിയും ചണ്ടിയും പുല്ലും നിറഞ്ഞ കിടന്നിരുന്ന  കുട്ടൻകുളം നവീകരണം നാടിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു.  വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസൺ മുഖ്യാതിഥിയായി. അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ്, കെ എൽ ഡി സി എം ഡി പി എസ് രാജീവ്,  മാള ബ്ലോക്ക് പഞ്ചായത്ത് വൈസ്  പ്രസിഡന്റ്  ഒ സി രവി, അന്നമനട പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടെസ്സി ടൈറ്റസ്,  അന്നമനട പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ സതീശൻ,  അന്നമനട പഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ജയൻ,  പഞ്ചായത്ത് മെമ്പർമാരായ മോളി വർഗീസ്, എം യു കൃഷ്ണകുമാർ, മഞ്ജു സതീശൻ, ടി വി സുരേഷ് കുമാർ എന്നിവർ ചടങ്ങിൽ  പങ്കെടുത്തു.

date