Post Category
കെ.എസ്.ഇ.ബി റഫറണ്ടം; വോട്ടെണ്ണല്‍ ശനിയാഴ്ച
കെ.എസ്.ഇ.ബിയിലെ തൊഴിലാളി സംഘടനകളുടെ റഫറണ്ടത്തിന്റെ വോട്ടെണ്ണല്‍ ശനിയാഴ്ച (30/4/2022)
രാവിലെ 8ന് ആരംഭിക്കുമെന്ന് അഡീഷണല്‍ ലേബര്‍ കമ്മീഷണറും റഫറണ്ടത്തിന്റെ ചുമതലയുള്ള റിട്ടേണിംഗ് ഓഫീസറുമായ കെ.ശ്രീലാല്‍ അറിയിച്ചു.
എറണാകുളം റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഓഫീസിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആകെ 10 ടേബിളുകളാണ് വോട്ടെണ്ണലിനായി സജ്ജീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 76 ബൂത്തുകളിലായി 25,522 തൊഴിലാളികളാണ് റഫറണ്ടത്തില്‍ വോട്ട് രേഖപ്പെടുത്തിയത്.
date
- Log in to post comments