Skip to main content
ബോധി പദ്ധതിയുടെ ജില്ലാതല കിയോസ്‌ക് പ്രോഗ്രാം മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

ബോധി പദ്ധതിയുടെ ജില്ലാതല കിയോസ്‌ക്  പ്രോഗ്രാമിന് തുടക്കമായി

    ഡിമെന്‍ഷ്യ അഥവാ മേധാക്ഷയം എന്ന അവസ്ഥയെകുറിച്ച് പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലാ ഭരണകൂടവും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ മസ്തിഷ്‌ക ഗവേഷണ വിഭാഗമായ സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സിന്റെ 'പ്രജ്ഞയും' സംയുക്തമായി ചേര്‍ന്ന്, കേരള സാമൂഹ്യ നീതിവകുപ്പിന്റെ  സഹകരണത്തോടെ നടത്തുന്ന ബോധി പദ്ധതിയുടെ ജില്ലാതല കിയോസ്‌ക് പ്രോഗ്രാമിന് തുടക്കമായി. വയോമിത്രം മൂവാറ്റുപുഴയുടെ സഹകരണത്തോടെയാണ് കിയോസ്‌ക് സംഘടിപ്പിച്ചത്. 

    മാത്യു കുഴല്‍നാടന്‍ എംഎല്‍എ കിയോസ്‌ക്‌സ് ഉദ്്ഘാടനം നിര്‍വഹിച്ചു. മൂവാറ്റുപുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.പി എല്‍ദോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ജോസ് അഗസ്റ്റിന്‍ ഒപ്പുശേഖരണം  ഉദ്ഘാടനം ചെയ്തു. സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സ് ഡയറക്ടര്‍ ഡോ. ബേബി ചക്രപാണി പദ്ധതിയെക്കുറിച്ചു വിവരിച്ചു. കമ്മ്യൂണിറ്റി മൊബിലൈസര്‍ (ബോധി) അജു അലോഷ്യസ് സ്വാഗതവും വയോമിത്രം കോ-ഓര്‍ഡിനേറ്റര്‍ വി.നിഖില്‍ നന്ദിയും പറഞ്ഞു.

date