Skip to main content

സംരംഭകത്വ വികസന പരിശീലന പരിപാടി  സംഘടിപ്പിക്കുന്നു

 

സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്കും പുതിയ സംരംഭകർക്കും വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻട്രപ്രണർഷിപ് ഡെവലപ്മെന്റ് ( കെ ഐ ഇ ഡി ), 10 ദിവസത്തെ സംരംഭകത്വ വികസന പരിശീലന പരിപാടി  സംഘടിപ്പിക്കുന്നു. മെയ് 18 മുതൽ 28 വരെ എറണാകുളം ജില്ലയിൽ കളമശ്ശേരിയിൽ കെ ഐ ഇ ഡി ക്യാമ്പസിലാണ് പരിശീലനം നടക്കുന്നത്. വിവിധ ഇൻഡസ്ടറി എക്സ്പെർട്സ്, മറ്റ് വിദഗ്ദ്ധർ നയിക്കുന്ന സെഷനുകളിൽ ഐസ് ബ്രേക്കിംഗ്, പ്രൊജക്റ്റ് റിപ്പോർട്ട്, ഐഡിയ ജനറേഷൻ, ജി. എസ്. ടി ,മാർക്കറ്റ് റിസർച്ച്, വ്യവസായ വകുപ്പിന്റെ വിവിധ സ്കീംസ്, ബ്രാൻഡിംഗ് കെ സ്വിഫ്റ്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം ഉൾപ്പെടെ 5,900 രൂപ (ജി എസ് ടി  ഉൾപ്പടെ) ആണ് 10 ദിവസത്തെ പരിശീലന ഫീസ്. താത്പര്യമുള്ളവർ മെയ് 13ന് മുൻപ് www.kied.info. എന്ന വെബ്സൈറ്റിൽ ഓൺലൈനായി  അപേക്ഷ സമർപ്പിക്കണം.  ഫീസ് അടച്ച് രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0484 2532890/ 2550322/ 7012376994/ 9605542061

date