Skip to main content

ബീച്ച് അംബ്രല്ല വിതരണം ചെയ്യുന്നു 

 

കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് വഴിയോര ഭാഗ്യക്കുറി കച്ചവടക്കാരായ ക്ഷേമനിധി അംഗങ്ങൾക്ക് സൗജന്യമായി ബീച്ച് അംബ്രല്ല വിതരണം ചെയ്യുന്നു. അപേക്ഷകർ കുറഞ്ഞത്  6 മാസത്തെ അംശാദായ അടവ് പൂർത്തിയാക്കിയിരിക്കണം.  ഭാഗ്യക്കുറി ക്ഷേമനിധിയിൽ സജീവ അംഗങ്ങളായിരിക്കണം. അർഹരായവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ പൂർണമായി പൂരിപ്പിച്ച്  രേഖകൾ സഹിതം മെയ് 18ന് മുൻപ്  ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. ഫോൺ: 0487-2360490

date