Skip to main content

സുഭിക്ഷ ഹോട്ടല്‍ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി

സംസ്ഥാന സര്‍ക്കാരിന്റെ  ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള സുഭിക്ഷ ഹോട്ടല്‍ ജില്ലയിലും  പ്രവര്‍ത്തനം തുടങ്ങി. ജില്ലയിലെ ആദ്യ ഹോട്ടല്‍ പൊന്നാനി  എരമംഗലത്ത് പി. നന്ദകുമാര്‍ എം.എല്‍.എ  ഉദ്ഘാടനം ചെയ്തു. 20 രൂപ നിരക്കില്‍ ഉച്ചഭക്ഷണവും മിതമായ  നിരക്കില്‍ മറ്റ് വിഭവങ്ങളും നല്‍കുന്ന വിശപ്പു രഹിത കേരളം ലക്ഷ്യമിട്ടുള്ള പദ്ധതിക്കാണ് ജില്ലയില്‍ തുടക്കമായത്. ചടങ്ങില്‍ വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേല്‍ അധ്യക്ഷനായി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു, വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്  എന്‍.കെ. ഹുസൈന്‍, ബ്ലോക്ക്  പഞ്ചായത്ത് അംഗം അജയന്‍, സംഘടന നേതാക്കളായ കെ. സുനില്‍, രാജന്‍, പി. രാജാറാം, മൊയ്തുട്ടി ഹാജി,  ഷമീര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.സി മനോജ് കുമാര്‍,  സപ്ലൈകോ ഡിപ്പോ മാനേജര്‍ വി.എച്ച് മുസ്തഫ, ജയരാജന്‍, വി.വി. അസം എന്നിവര്‍ സംസാരിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍  ഷാജഹാന്‍ തയ്യില്‍ സ്വാഗതവും. കെ.വി. തങ്കം നന്ദിയും പറഞ്ഞു.

date