Skip to main content

മുഴുവൻ ഭൂരഹിതരെയും ഭൂമിയുടെ അവകാശികളാക്കി മാറ്റും: മന്ത്രി കെ രാജൻ

വെച്ചൂർ: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന  ലക്ഷ്യം സാക്ഷാത്കരിച്ച്  ഭൂരഹിതരായ  മുഴവൻ ജനങ്ങളേയും 
ഭൂമിയുടെ ഉടമകളാക്കി മാറ്റുമെന്ന് റവന്യൂ, ഭവന നിർമ്മാണ മന്ത്രി കെ രാജൻ. 
വൈക്കം താലൂക്കിലെ  ഭൂരഹിതർക്കുള്ള പട്ടയ വിതരണവും 
 നിർമ്മാണം പൂർത്തീകരിച്ച  വെച്ചൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ  ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
വെച്ചൂർ രുഗ്മിണി  ഓഡിറ്റോറിയത്തിൽ നടന്ന പട്ടയമേളയിൽ  വൈക്കം, കടുത്തുരുത്തി നിയോജകമണ്ഡലങ്ങളിലായി 31 എൽ എ പട്ടയങ്ങളും, 26 എൽ ടി പട്ടയങ്ങളും, 28 മിച്ചഭൂമി പട്ടയങ്ങളും, 5 ദേവസ്വം പട്ടയങ്ങളും ഉൾപ്പെടെ 90 പട്ടയങ്ങൾ   വിതരണം ചെയ്തു. 
.സി കെ ആശ എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.   അഡ്വ മോൻസ് ജോസഫ് എം എൽ എ
മുഖ്യാതിഥിയായി.
വെച്ചൂരിന്റെ ഹൃദയഭാഗത്ത് 44 ലക്ഷം രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച 
സ്മാർട്ട് വില്ലേജ് ഓഫീസിൽ പ്രായമായവർക്കും, അംഗപരിമിതർക്കും പ്രയാസം കൂടാതെ കടന്ന് ചെല്ലാൻ സാധിക്കുന്ന സംവിധാനങ്ങളും   ക്രമീകരിച്ചിട്ടുണ്ട്. 
ജില്ലാ കളക്ടർ  ഡോ. പി കെ ജയശ്രീ, എ ഡി എം ജിനു പുന്നൂസ്, വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ ആർ ഷൈലകുമാർ, ജില്ലാപഞ്ചായത്തംഗം ഹൈമി ബോബി, പൊതുപ്രവർത്തകരായ എം കെ രവീന്ദ്രൻ, പി സുഗതൻ, ബി ശശിധരൻ എന്നിവർ പങ്കെടുത്തു.

  നിർമ്മാണം പൂർത്തീകരിച്ച കുലശേഖരമംഗലം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.  വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ  സി കെ ആശ എം എൽ എ അധ്യക്ഷത വഹിച്ചു. 

ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ, എ ഡി എം ജിനു പുന്നൂസ്, മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി രമ,  വൈസ് പ്രസിഡന്റ് വി ടി പ്രതാപൻ, തഹസിൽദാർ ടി എൻ വിജയൻ, പൊതുപ്രവർത്തകരായ ടി എസ് താജു, മനു സിദ്ധാർത്ഥൻ എന്നിവർ സംബന്ധിച്ചു.

date