Skip to main content

അറിയിപ്പുകൾ

 

 

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

കോഴിക്കോട് ഗവ. ലോ കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ്, നിയമം, മാനേജ്‌മെന്റ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചററായി സേവനം ചെയ്യാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തിൽ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  മേയ് 10 (നിയമം), മേയ് 21 (മാനേജ്‌മെന്റ്), മേയ് 25 (ഇംഗ്ലീഷ്) തീയതികളില്‍ രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകാം. ഫോണ്‍: 0495 2730680

ഹോട്ടല്‍ മാനേജ്മെന്റ് പൊതുപ്രവേശന പരീക്ഷ 2022: അപേക്ഷാ തീയതി നീട്ടി

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍  മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് ടെക്നോളജിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍  ബി.എസ് സി ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍  പ്രവേശനത്തിനായുള്ള പൊതുപ്രവേശന പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാനതീയതി മെയ് 16 വരെ നീട്ടി. ജൂണ്‍ 18 ന് പരീക്ഷ നടക്കും. എറണാകുളം, മൂവാറ്റുപുഴ, തിരുവനന്തപുരം, പാലക്കാട്   എന്നിവിടങ്ങളിലാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. പ്ലസ് ടു പരീക്ഷ പാസ്സായവര്‍ക്കും പ്ലസ് ടു അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പൊതു വിഭാഗത്തിന് 25  വയസ്സും സംവരണ വിഭാഗങ്ങള്‍ക്ക് 28 വയസ്സുമാണ്  പ്രായപരിധി. താത്പര്യമുള്ളവർക്ക് www.nchmjee.nta.nic.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 0495- 238586, 9400508499                                                                                                                               

തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്ലോമ, പി.ജി ഡിപ്ലോമ  കോഴ്സുകള്‍ 

ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട്  സ്റ്റേറ്റ്  ഇന്‍സ്റ്റിറ്യൂട്ട്  ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ ഒന്നര വര്‍ഷത്തെ  തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്ലോമ- പി.ജി ഡിപ്ലോമ  കോഴ്സുകള്‍ ഈ അധ്യയന  വര്‍ഷം ആരംഭിക്കും. ഡിപ്ലോമ കോഴ്സിന് പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലും പി.ജി ഡിപ്ലോമ കോഴ്സിന് ഡിഗ്രി മാര്‍ക്കിന്റെ അടിസ്ഥാനത്തിലുമാണ്  പ്രവേശനം. പ്രായപരിധി 25 വയസ്. എസ്.സി /എസ്.ടി  വിഭാഗങ്ങള്‍ക്ക്  സീറ്റ് സംവരണവും വയസിളവുമുണ്ട്. ഫോണ്‍: 0495 2385861, 94479 942 45

മണ്‍സൂണ്‍കാല കടല്‍ രക്ഷാ പ്രവര്‍ത്തനം; ഫിഷറീസ് കണ്‍ട്രോള്‍ റൂം ആരംഭിക്കും

കോഴിക്കോട് ജില്ലയില്‍ മണ്‍സൂണ്‍കാല കടല്‍ രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്  ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂം മെയ് 15 മുതല്‍ ആരംഭിക്കും. അപകടത്തെ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍, അപകടത്തില്‍പ്പെട്ട യാനങ്ങളുടെ തരം, നിറം, ദിശ, തൊഴിലാളികളുടെ വിവരങ്ങള്‍ തുടങ്ങി മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളുടെയും തോണികളുടെയും വിവരങ്ങൾ യാനം ഉടമസ്ഥര്‍ ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. അപകടങ്ങള്‍ ഒഴിവാക്കാന്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കുകയും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ അനുസരിക്കണമെന്നും കടല്‍ സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

എം.എ ആന്ത്രോപ്പോളജി പ്രവേശനം

കണ്ണൂര്‍ സര്‍വ്വകലാശാല ഡോ. ജാനകി അമ്മാള്‍ ക്യാമ്പസില്‍ 2022-23 അധ്യയന വര്‍ഷത്തേക്കുള്ള എം.എ ആന്ത്രോപ്പോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45 ശതമാനം മാര്‍ക്കോടു കൂടിയ ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ admission.kannuruniversity.ac.in എന്ന വെബ്സൈറ്റില്‍ മെയ് 15 നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447380663

കമ്പനി സെക്രട്ടറി ഒഴിവ്

എറണാകുളം ജില്ലയിലെ  സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു സ്ഥിരം ഒഴിവുണ്ട്. യോഗ്യത- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് അംഗം (എ.സി.എസ്), ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. ശബള സ്‌കെയില്‍: 22360- 37940/. പ്രായപരിധി: 18- 45 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം)

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 20 നകം ബന്ധപ്പെട്ട  പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തിയിരിക്കണമെന്ന് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (പി ആന്റ് ഇ) അറിയിച്ചു. ഫോണ്‍: എറണാകുളം (0484-2312944).

മണ്ണെണ്ണ പെര്‍മിറ്റ്

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിലെ മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണ പെര്‍മിറ്റുകള്‍ മെയ് ഒന്‍പത് രാവിലെ 10.30 മുതല്‍ വൈകീട്ട് നാല് മണി വരെ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ വിതരണം ചെയ്യും. അര്‍ഹരായ പെര്‍മിറ്റുടമകള്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, പഴയ പെര്‍മിറ്റ്, പെര്‍മിറ്റിന്റെ ഫീസായ 105 രൂപ എന്നിവ ഓഫീസില്‍ ഹാജരാക്കി പുതിയ പെര്‍മിറ്റുകള്‍ കൈപ്പറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

മണ്ണെണ്ണ പെര്‍മിറ്റ്

കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിലെ മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണ പെര്‍മിറ്റുകള്‍ മെയ് ഒന്‍പതിനും 10നും രാവിലെ 10 മുതല്‍ വൈകീട്ട് നാല് മണി വരെ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസില്‍ വിതരണം ചെയ്യും. അര്‍ഹരായ പെര്‍മിറ്റുടമകള്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, യാനത്തിന്റെ ആര്‍.സിയും ലൈസന്‍സും, പഴയ പെര്‍മിറ്റ്, പെര്‍മിറ്റിന്റെ ഫീസായ 105 രൂപ എന്നിവ ഓഫീസില്‍ ഹാജരാക്കി പുതിയ പെര്‍മിറ്റുകള്‍ കൈപ്പറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

മെയ് ഒന്‍പതിന് പൂക്കാട്, ചെറിയമങ്ങാട്, കൊയിലാണ്ടി ഹാര്‍ബര്‍ എന്നിവിടങ്ങളില്‍ നിന്നും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവരും,10 ന് തിക്കോടി, കൊളാവിപ്പാലം എന്നിവിടങ്ങളില്‍ നിന്നും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവർക്കും പുതിയ പെർമിറ്റുകൾ കൈപ്പറ്റാം. യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ നേരിട്ട് എത്തണം.

date