Skip to main content

എന്റെ തൊഴില്‍ എന്റെ അഭിമാനം'- ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

 

 

 

കേരള നോളജ് ഇക്കണോമി മിഷനും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന 'എന്റെ തൊഴില്‍ എന്റെ അഭിമാനം' പദ്ധതിക്ക് മേപ്പയ്യൂര്‍ പഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്തിലെ എന്യൂമറേറ്റേഴ്സിനുള്ള ദ്വിദിന പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ഉദ്ഘാടനം ചെയ്തു. 

18 മുതല്‍ 59 വയസ്സ് വരെയുള്ള തൊഴില്‍ സന്നദ്ധരായ എല്ലാ വ്യക്തികളുടെയും വിവരശേഖരണം നടത്തി ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ എൻറോള്‍ ചെയ്യുന്നു. അഭ്യസ്തവിദ്യരായ 20 ലക്ഷം തൊഴിലന്വേഷകര്‍ക്ക് അഞ്ചുവര്‍ഷത്തിനകം തൊഴില്‍ ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം. തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍ദായകര്‍ക്കും ഒരുമിക്കാനുള്ള വേദിയാണ് ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരുക്കുന്നത്.

അസിസ്റ്റന്റ് സെക്രട്ടറി എ. സന്ദീപ് അധ്യക്ഷത വഹിച്ചു. എ. നാരായണന്‍ മാസ്റ്റര്‍, കെ. ഷൈജ എന്നിവര്‍ ക്ലാസ്സ് നയിച്ചു. ടി. നിബിത സ്വാഗതവും സി.ഡി.എസ് അംഗം പി.കെ റീജ നന്ദിയും പറഞ്ഞു.

date