Skip to main content

മഞ്ഞൊടി ചാലിപ്പാടം റോഡ് ഉദ്ഘാടനം ചെയ്തു 

 

 

 

മാവൂർ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച മഞ്ഞൊടി ചാലിപ്പാടം റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 40 ലക്ഷം രൂപ ചെലവിലാണ് റോഡ് പുനരുദ്ധാരണ പ്രവൃത്തികൾ നടത്തിയത്.

മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പുലപ്പാടി ഉമ്മർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി. മാധവൻ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date