Skip to main content

ബ്ലോക്ക്തലത്തില്‍ ആരോഗ്യമേള സംഘടിപ്പിക്കുന്നു; സംസ്ഥാന ഉദ്ഘാടനം മെയ് 9ന്

 

ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്റ് വെല്‍നസ് നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി റവന്യൂ ബ്ലോക്ക് അടിസ്ഥാനത്തില്‍ ആരോഗ്യമേള സംഘടിപ്പിക്കുന്നു. വിവിധ ആരോഗ്യ സേവനങ്ങളെപ്പറ്റിയും സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതികളെപ്പറ്റിയും പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തിയെടുക്കുക എന്നതാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പുകള്‍ (ഇ-സഞ്ജീവിനി ഒ.പി.ഡി. ടെലി മെഡിസിന്‍, ഹൃദ്രോഗ വിഭാഗം, സ്ത്രീരോഗ വിഭാഗം, കുട്ടികളുടെ വിഭാഗം, ത്വക്ക്‌രോഗ വിഭാഗം, ഇ.എന്‍.ടി., നേതൃരോഗ വിഭാഗം, ജനറല്‍ മെഡിസിന്‍ വൃക്കരോഗ വിഭാഗം, ആര്‍.ബി.എസ്.കെ.സ്‌ക്രീനിങ്ങ്, കുഷ്ഠരോഗ പരിശോധന, ജീവിതശൈലി രോഗ പരിശോധന, ക്ഷയരോഗ പരിശോധന, മാനസികാരോഗ്യ കൗണ്‍സിലിങ്ങ്, ആയുര്‍വ്വേദം, ഹോമിയോ), മരുന്ന് വിതരണം, എക്‌സിബിഷനുകള്‍, വിവിധ രോഗപരിശോധനകള്‍ തുടങ്ങിയ സേവനങ്ങള്‍ മേളയുടെ ഭാഗമായി ഒരുക്കുന്നു.

സംസ്ഥാനത്തെ 152 റവന്യൂ ബ്ലോക്കുകളെ കേന്ദ്രീകരിച്ചാണ് ആരോഗ്യമേള സംഘടിപ്പിക്കുന്നത്. മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-വനിതാശിശുവികസന മന്ത്രി വീണാജോര്‍ജ് മെയ് 9ന് രാവിലെ 9 മണിക്ക് കൊടകര റവന്യൂ ബ്ലോക്ക് കേന്ദ്രീകരിച്ച് നടക്കുന്ന ഹെല്‍ത്ത്‌മേളയില്‍ കൊടകര ബ്ലോക്ക്പഞ്ചായത്ത് ഹാളില്‍ വെച്ച് നിര്‍വ്വഹിക്കും. കെ കെ രാമചന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ടി എന്‍ പ്രതാപന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ എന്നിവര്‍ മുഖ്യാതിഥിത്യം വഹിക്കും. പരിപാടിയുടെ സംഘാടക സമിതി രൂപീകരണയോഗം കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ കെ കെ രാമചന്ദ്രന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ചേര്‍ന്നു. ടി എന്‍ പ്രതാപന്‍ എംപി, കെ കെ രാമചന്ദ്രന്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ എന്നിവരെ രക്ഷാധികാരികളായി തീരുമാനിച്ചു.

date