Skip to main content

അന്നപൂര്‍ണ കാര്‍ഡ് വിതരണ ഉദ്ഘാടനം

സംസ്ഥാന സര്‍ക്കാര്‍ സമൂഹത്തിലെ അഗതികളും നിരാലംബരുമായ വ്യക്തികള്‍ക്ക് മാസം തോറും 10 കിലോ ഗ്രാം അരി സൗജന്യമായി നല്‍കുന്ന അന്നപൂര്‍ണ പദ്ധതി പ്രകാരമുള്ള അടൂര്‍ താലൂക്കിലെ അന്നപൂര്‍ണ കാര്‍ഡ് വിതരണ ഉദ്ഘാടനവും ഭക്ഷ്യധാന്യത്തിന്റെ ആദ്യ വിതരണവും മിത്രപുരം 195-ാം നമ്പര്‍ റേഷന്‍ കട അങ്കണത്തില്‍ നടന്നു.

 

അന്നപൂര്‍ണാ കാര്‍ഡ് വിതരണ ഉദ്ഘാടനം  നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.  ആദ്യ വിതരണം ഗ്രന്ഥശാല സംഘം സംസ്ഥാന വൈസ്പ്രസിഡന്റ് എ.പി ജയന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീനാദേവി കുഞ്ഞമ്മ അധ്യക്ഷത വഹിച്ച ചടങ്ങില്‍  അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍.രാജീവ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.പി. സന്തോഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍  ഷൈലജ പുഷ്പന്‍, പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍, കസ്തൂര്‍ബാ ഗാന്ധിഭവന്‍ ഡയറക്ടര്‍ കുടശനാട് മുരളി, ചെയര്‍മാന്‍ പഴകുളം ശിവദാസ്, എക്സിക്യൂട്ടീവ് അംഗം എസ്.മീരാ സാഹിബ്, എ.സദാശിവന്‍ എന്നിവര്‍ പങ്കെടുത്തു.
 

date