Skip to main content

നെന്മണിക്കര പഞ്ചായത്ത് സർവീസ് സഹകരണ സംഘം തിരഞ്ഞെടുപ്പ് 29ന് 

 

നെന്മണിക്കര പഞ്ചായത്ത് സർവീസ് സഹകരണ സംഘത്തിന്റെ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് മെയ് 29ന്. പതിനൊന്ന് ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ബാങ്ക് ഓഫീസിൽ 18ന് രാവിലെ 11 മണി മുതൽ 3 വരെ നാമനിർദ്ദേശ പത്രിക നേരിട്ട് സമർപ്പിക്കാം. 20ന് വൈകീട്ട് 5 മണി വരെ പത്രികകൾ പിൻവലിക്കാം. നെന്മണിക്കര പഞ്ചായത്ത് കുടുംബശ്രീ ഓഫീസിൽ  29ന് രാവിലെ 10 മുതൽ വൈകീട്ട് 3 മണി വരെയാണ് വോട്ടെടുപ്പ്.

date