Skip to main content

എന്റെ തൊഴില്‍ എന്റെ അഭിമാനം-ദ്വിദിന പരിശീലനപരിപാടി സംഘടിപ്പിച്ചു.

 

 

 

എന്റെ തൊഴില്‍ എന്റെ അഭിമാനം മിഷന്റെ ഭാഗമായി എടച്ചേരി സി.ഡി.എസിലെ എന്യൂമറേറ്റര്‍മാര്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടി പഞ്ചായത്ത്  പ്രസിഡന്റ് എന്‍. പത്മിനി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. അഭ്യസ്തവിദ്യരായ  തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തി വിദ്യാസമ്പന്നരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതോടൊപ്പം നോളജ് എക്കണോമി മിഷന്റെ ലക്ഷ്യവും പ്രവര്‍ത്തനങ്ങളും വിശദീകരിക്കും.
 
സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വി. ബിന്ദു അധ്യക്ഷത വഹിച്ചു. കില റിസോഴ്‌സ് പേഴ്‌സണ്‍ ഗംഗാധരന്‍ മാസ്റ്റര്‍, കമ്മ്യൂണിറ്റി അംബാസിഡര്‍ വര്‍ഷ എന്നിവര്‍ ക്ലാസ് നയിച്ചു. പഞ്ചായത്ത് അംഗം ശ്രീജിത്ത,് ഉപസമിതി കണ്‍വീനര്‍ എന്‍.ടി ഷൈമ, അസിസ്റ്റന്റ് സെക്രട്ടറി അനൂപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date