Skip to main content

ആലപ്പുഴ ബീച്ചില്‍ ഇനി സംഗീത വിരുന്നിന്റെ രാവുകള്‍; ചിരിപ്പൂരമൊരുക്കാന്‍ പക്രവും കൂട്ടരും

ആലപ്പുഴ: ഇനിയുള്ള ദിവസങ്ങളില്‍ ആലപ്പുഴ ബീച്ചില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത് സംഗീത വിരുന്നിന്റെ സായാഹ്നങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷ പരിപാടികളുടെ ഭാഗമായി എല്ലാ ദിവസവും വൈകുന്നേരം ഏഴിന് സംഘടിപ്പിക്കുന്ന കലാപരിപാടികളില്‍ സംഗീത പരിപാടികള്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. 

ആദ്യ ദിവസമായ ഇന്ന് (മെയ് 10) ദുര്‍ഗ്ഗ വിശ്വനാഥും സംഘവും അവതരിപ്പിക്കുന്ന ഗാനമേള നടക്കും.

തുടര്‍ന്നുള്ള ദിവസങ്ങളിലെ പരിപാടികളുടെ പട്ടിക ചുവടെ;

മെയ് 11- വയലിന്‍ ഫ്യൂഷന്‍ മ്യൂസിക്കല്‍ നൈറ്റ് (രൂപ രേവതിയും സംഘവും)

മെയ് 12- ചലച്ചിത്ര ഗായിക കെ.എസ്. മനീഷ നയിക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് നൊസ്റ്റാള്‍ജിക് മ്യൂസിക് ബാന്‍ഡ്

മെയ് 13- പ്രസീത ചാലക്കുടി അവതരിപ്പിക്കുന്ന നാടന്‍ പാട്ടുമേള

മെയ് 14- ചലച്ചിത്ര ഗായകന്‍ അന്‍വര്‍ സാദത്ത് നയിക്കുന്ന ഗാനമേള

മെയ് 15- ഗിന്നസ് പക്രുവും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോ

മെയ് 16- ആട്ടം കലാസമിതിയും ചെമ്മീന്‍ ബാന്‍ഡും ചേര്‍ന്നൊരുക്കുന്ന മ്യൂസിക് ഫ്യൂഷന്‍

date